ഖത്തറില്‍ അജ്യാല്‍ ഫിലിം ഫെസ്റ്റിവല്‍ നവംബറില്‍; പ്രവാസികള്‍ക്കും അപേക്ഷിക്കാം

img 20240506 wa0027

ദോഹ: ഖത്തറില്‍ ചലച്ചിത്ര മേളയായ അജ്യാല്‍ ഫിലിം ഫെസ്റ്റിവല്‍ നവംബറില്‍ നടക്കും. നവംബര്‍ 16 മുതല്‍ 23 വരെയാണ് ചലച്ചിത്ര മേള നടക്കും. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ അജ്യാല്‍ ചലച്ചിത്ര മേളയുടെ 12ാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഖത്തര്‍ വീണ്ടും ചലച്ചിത്രോത്സവത്തിന് വേദിയാകുന്നത് . ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കഴിഞ്ഞ വര്‍ഷം ഫിലിം ഫെസ്റ്റിവല്‍ റദ്ദാക്കിയിരുന്നു.

മേളയുടെ മത്സര വിഭാഗങ്ങളിലേക്ക് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അപേക്ഷിക്കാന്‍ കഴിയും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മെയ് 12 മുതല്‍ സെപ്തംബര്‍ 1 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. രണ്ട് വിഭാഗങ്ങളായാണ് മത്സരങ്ങള്‍ നടക്കുക.ഖത്തര്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്നുള്ള ഫീച്ചര്‍ ഫിലിമുകള്‍, ഡോക്യുമെന്ററികള്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിക്കും.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading