ഖത്തറിലെ മെട്രോലിങ്ക് ബസുകളുടെ കാത്തിരിപ്പ് സമയം കുറച്ചു

img 20240506 wa0026

ദോഹ: ഖത്തറിലെ ചില മെട്രോലിങ്ക് ബസുകളുടെ കാത്തിരിപ്പ് സമയം കുറച്ചതായി ദോഹ മെട്രോ- ലുസൈല്‍ ട്രാം അറിയിച്ചു. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. M148, M152 (അബ്രാജ് ക്വാര്‍ട്ടിയര്‍), M302 (ഫരീജ് ബിന്‍ മഹമൂദ്),M303 (റൗദത്ത് അല്‍ ഖലീല്‍) എന്നീ മെട്രോ ലിങ്ക് ബസുകളുടെ കാത്തിരിപ്പ് സമയമാണ് കുറച്ചത്.

ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലെ തിരക്കുള്ള സമയങ്ങളില്‍, അതായത് രാവിലെ 6 മണി മുതല്‍ 9 മണി വരെയും, വൈകിട്ട് 3 മണി മുതല്‍ രാത്രി 8 മണി വരേയും, വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയും എല്ലാ 9 മിനിറ്റിലും മെട്രോ ലിങ്ക് ബസുകള്‍ സര്‍വീസ് നടത്തും. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ഓരോ 15 മിനിറ്റിലും മെട്രോ ലിങ്ക് ബസുകള്‍ സര്‍വീസ് നടത്തും.

നേരത്തെ M114, M115 (അല്‍ ദോഹ അല്‍ ജദീദ), M121, M122 (അല്‍ മതാര്‍ അല്‍ ഖദീം), M208, M209 (അല്‍ മെസ്സീല) എന്നീ മെട്രോ ലിങ്ക് ബസുകളുടെ കാത്തിരിപ്പ് സമയവും കുറച്ചിരുന്നു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading