അൽ ജസീറയുടെ ഇസ്രയേലിലെ പ്രാദേശിക ബ്യൂറോ അടച്ചുപൂട്ടാൻ തീരുമാനം

screenshot 20240505 154625

ദോഹ : ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറയുടെ ഇസ്രയേലിലെ പ്രാദേശിക ബ്യൂറോ അടച്ചുപൂട്ടാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ഏകകണ്ഠമായി വോട്ട് ചെയ്തതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ചാനല്‍ ബ്യൂറോ പൂട്ടാന്‍ സര്‍ക്കാര്‍ ഏകകണ്ഠമായി തീരുമാനിച്ചതായും ചാനല്‍ ബ്യൂറോ അടച്ചുപൂട്ടുമെന്നും നെതന്യാഹൂ സാമൂഹികമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.

നെതന്യൂവും ഇസ്രായേലി കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഷ്‌ലോമോ കാര്‍ഹിയും ചേര്‍ന്ന് 45 ദിവസത്തേക്ക് ചാനലിന്റെ പ്രവര്‍ത്തനം നിരോധിക്കുന്നതിനുള്ള നിയമം അവതരിപ്പിച്ചതായി ഇസ്രായേലി പത്രമായ ഹാരെറ്റ്‌സും റിപ്പോര്‍ട്ട് ചെയ്തു. നിയമപ്രകാരം, അല്‍ ജസീറയുടെ ഇംഗ്ലീഷ്, അറബിക് ചാനലുകള്‍ ഇസ്രായേലില്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് കാര്‍ഹിക്ക് തടയാനും അതിന്റെ ഓഫീസുകള്‍ അടയ്ക്കാനും ടെലിഫോണുകളും കമ്പ്യൂട്ടറുകളും ഒഴികെയുള്ള എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാനും കഴിയും. അല്‍ ജസീറയുടെ വെബ്സൈറ്റുകളിലേക്കുള്ള എല്ലാ പ്രവേശനവും പരിമിതപ്പെടുത്താനും നിയമം മന്ത്രിക്ക് അനുമതി നല്‍കുന്നു. അതേസമയം അല്‍ജസീറ അധികൃതര്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഖത്തര്‍ ആസ്ഥാനമായുള്ള ചാനലിന്റെ ബ്യൂറോ അടച്ചുപൂട്ടുന്നത് പരിഗണിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിന്റെ നിയമ ഉപദേഷ്ടാവ് ഗാലി ബെഹറേവ് മിയാറ മന്ത്രിസഭയ്ക്ക് പച്ചക്കൊടി കാട്ടിയതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്. ‘സുരക്ഷാ അപകടസാധ്യത’ എന്ന് അവര്‍ കരുതുന്ന അല്‍ ജസീറയും മറ്റ് വിദേശ നെറ്റ്വര്‍ക്കുകളും അടച്ചുപൂട്ടാന്‍ നെതന്യാഹുവിന് അനുമതി നല്‍കി ഇസ്രായേല്‍ പാര്‍ലമെന്റ് ഏപ്രില്‍ 1 ന് നിയമം പാസാക്കിയതിന് ശേഷമാണിത്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading