റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 35 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള ഹംബര്‍ഗിനി റെസ്റ്റോറന്റില്‍ നിന്നുളള ഭക്ഷണം കഴിച്ചവരാണ് ഭക്ഷ്യവിഷബാധയില്‍ ചികിത്സ തേടിയത്. 28 പേര്‍ തീവ്ര പരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നതായി സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി പറഞ്ഞു.
ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഹംബര്‍ഗിനിയുടെ റിയാദിലെ മുഴുവന്‍ കടകളും നഗരസഭ അടപ്പിച്ചു. ഇവിടങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്ന മെയിന്‍ സെന്ററും അടപ്പിച്ചു. അതേസമയം ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
