മനാമ: ബഹ്റൈനിലെ സിത്രക്ക് സമീപം വാഹനാപകടം. ഷെയ്ഖ് ജാബര്‍ അല്‍ സബാഹ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവര്‍ സ്വദേശികളാണെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. സിത്ര കോസ്വേയിലേക്ക് പോവുകയായിരുന്ന രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ പാതയിലേക്ക് മറിഞ്ഞ മറുവശത്ത് നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
