കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിക്ക് പരിക്കേറ്റു. ദുര്‍ഗാപൂരില്‍ ഹെലികോപ്റ്ററിനുള്ളില്‍ കയറുന്നതിനിടെ കാല്‍ വഴുതി വീണാണ് പരിക്കേറ്റത്. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പരിക്ക് നിസാരമെന്നാണ് വിവരം.
കൊല്‍ക്കത്തയിലെ വീടിന് സമീപം വീണ് രണ്ടാഴ്ച് മുമ്പും മമതയ്ക്ക് പരിക്കേറ്റിരുന്നു. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാകപകമായി പ്രചരിച്ചിരുന്നു.
