കണ്ണൂര്‍ – റാസല്‍ഖൈമ , കണ്ണൂര്‍ – അബുദാബി റൂട്ടില്‍ അധിക സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ് പ്രസ്

air india

അബുദാബി: റാസല്‍ഖൈമയില്‍ നിന്ന് കണ്ണൂരിലേക്കും ലക്‌നൗവിലേക്കും പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 2024 മേയ് 1, മേയ് 2 തീയതി മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. അബുദാബിയില്‍ നിന്ന് കണ്ണൂര്‍, കൊച്ചി, മുംബൈ സെക്ടറിലേക്കും എയര്‍ ഇന്ത്യ എക്‌സ് പ്രസ് സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

റാസല്‍ഖൈമയില്‍ നിന്ന് കണ്ണൂരിലേക്ക് ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ആഴ്ചയില്‍ 3 വിമാന സര്‍വീസാണ് തുടക്കത്തില്‍ ഉണ്ടാവുക. കണ്ണൂരില്‍ നിന്ന് വൈകിട്ട് 6.15ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 8.45ന് റാസല്‍ഖൈമയില്‍ എത്തും . തിരിച്ച് റാസല്‍ഖൈമയില്‍നിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.10ന് കണ്ണൂരില്‍ എത്തുന്ന രീതിയിാലണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മേയ് 2 മുതല്‍ റാസല്‍ഖൈമയില്‍ നിന്ന് ലക്‌നൗവിലേക്ക് ആഴ്ചയില്‍ 3 സര്‍വീസുണ്ടാകും. ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11.55ന് പുറപ്പെട്ട് വൈകിട്ട് 5.15ന് ലക്‌നൗവില്‍ എത്തും.

അബുദാബി – കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ 6 സര്‍വീസിന് പകരം പ്രതിദിന സര്‍വീസുകളാക്കി. ഞായറാഴ്ചകളിലെ പുതിയ സര്‍വീസ് രാത്രി 11.55ന് പുറപ്പെട്ട് പുലര്‍ച്ചെ 5.35ന് നെടുമ്പാശേരിയില്‍ എത്തും.

മേയ് മുതല്‍ അബുദാബിയില്‍നിന്ന് കണ്ണൂരിലേക്ക് 4 അധിക സര്‍വീസുകള്‍ ഉണ്ടാകും. ഞായര്‍, തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ അബുദാബിയില്‍ നിന്ന് രാത്രി 9.55ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.20ന് കണ്ണൂരിലെത്തും. നേരത്തെ ആഴ്ചയില്‍ 6 ദിവസമുണ്ടായിരുന്ന സര്‍വീസ് മേയ് മുതല്‍ പ്രതിദിന സര്‍വീസ് ആകുന്നതിനൊപ്പം തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ 2 സര്‍വീസുകളാകും.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading