AFC U23 ഏഷ്യന്‍ കപ്പ് ഖത്തറിന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

afc

ദോഹ: എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഖത്തര്‍ 2024-ന്റെ ടിക്കറ്റുകളുടെ വില്‍പ്പന ആരംഭിച്ചു. ഗ്രൂപ്പ് സ്റ്റേജ് മത്സര ടിക്കറ്റുകളുടെ വില QR15 ല്‍ ആരംഭിക്കുന്നു. ഹയ്യ പ്ലാറ്റ്‌ഫോമിലൂടെയാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്. ഖത്തറിന് പുറത്ത് നിന്നുള്ള കാണികള്‍ക്കും ഇതേ പ്ലാറ്റ്ഫോമില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങാം. അതേസമയം സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിന് ഹയ്യ നിര്‍ബന്ധമല്ല.

ഏപ്രില്‍ 15 നും മെയ് 3 വരെയാണ് മത്സരങ്ങള്‍. 32 മത്സരങ്ങളാണുള്ളത്. ഖത്തറിലെ ജാസിം ബിന്‍ ഹമദ്, അല്‍ ജനൂബ്, അബ്ദുല്ല ബിന്‍ ഖലീഫ, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയങ്ങള്‍ എന്നിവയിലായി ടൂര്‍ണമെന്റ് നടക്കും. ഇതാദ്യമായാണ് ഫിഫ ലോകകപ്പ് വേദികളില്‍ ടൂര്‍ണമെന്റ് നടക്കുന്നത്.

ആരാധകര്‍ക്ക് ഡിജിറ്റല്‍ വാലറ്റുകളിലേക്ക് ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും, അതിനാല്‍ സ്റ്റേഡിയത്തില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ആവശ്യമില്ല. പേപ്പര്‍ രഹിതവുമായ അനുഭവം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണിത്.

വികലാംഗരായ ആരാധകര്‍ക്ക് തടസ്സങ്ങളില്ലാത്ത മത്സരം കാണാനുള്ള പ്രത്യേക സംവിധാനങ്ങളും ഉണ്ടായിരിക്കും. വികലാംഗരായവരെ അനുഗമിക്കുന്ന ആളുകള്‍ക്ക് കോംപ്ലിമെന്ററി ടിക്കറ്റും ലഭിക്കും.

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading