ദോഹ: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും 2024 ഏപ്രില്‍ 9 ചൊവ്വാഴ്ച, മുതല്‍ അവധി പ്രഖ്യാപിച്ചു. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഏപ്രില്‍ 11, വ്യാഴാഴ്ച അവധി അവസാനിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി)അറിയിച്ചു.വാരാന്ത്യ അവധിക്ക് ശേഷം രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2024 ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. മണി എക്‌സ്‌ചേഞ്ചുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
ഖത്തറില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
