ദോഹ: ഖത്തറില്‍ പുതിയ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന്‍ നിയമം പ്രാബല്യത്തില്‍ വന്നു. റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന്‍ നിയന്ത്രിക്കുന്ന പുതിയ നിയമം, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് പുറപ്പെടുവിച്ചു. റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷനായി ഇലക്ട്രോണിക് സംവിധാനവും അവതരിപ്പിച്ചു. ഏറ്റവും പുതിയ സാങ്കേതിക രീതികളിലൂടെ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന്‍ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ഖത്തര്‍ വിഷന്‍ 2030-ന്റെ ഭാഗമായാണ് തീരുമാനം.
നിലവിലുള്ള നിയമത്തിന് പകരമായി, 55 ആര്‍ട്ടിക്കിളുകളിലായി സമഗ്രമായ ഭേദഗതികളോടെയാണ് പുതിയ നിയമത്തിന്റെ വ്യവസ്ഥകള്‍ രൂപപ്പെടുത്തിയത്.
