അബുദാബി: യുഎഇയില്‍ അനധികൃത പടക്ക വ്യാപാരത്തിന് ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് അനധികൃത പടക്ക വ്യാപാരം സംബന്ധിച്ച നിയമങ്ങളും ശിക്ഷകളും വിശദീകരിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ വീഡിയോയും പുറത്തിറക്കി.
ലൈസന്‍സില്ലാതെയുള്ള പടക്കങ്ങളുടെ വ്യാപാരം, ഇറക്കുമതി, കയറ്റുമതി, നിര്‍മ്മാണം തുടങ്ങിയവയ്ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ചുമത്തുമെന്ന് അതോറിറ്റി അറിയിച്ചു.
