യുഎഇയില്‍ ഇനി phone pe യും; ഇന്ത്യക്കാര്‍ക്ക് PhonePe വഴി പണമിടപാടുകള്‍ നടത്താം

img 20240402 wa0051

യുഎഇ: യുഎഇയില്‍ ഇനിമുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും PhonePe വഴി പണമിടപാടുകള്‍ നടത്താന്‍ കഴിയും. യുഎഇ സന്ദര്‍ശിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് രാജ്യത്ത് കമ്പനിയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) വിപുലീകരണത്തോടെ ഫോണ്‍ പേ ആപ്പ് ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താന്‍ സാധിക്കും. ദുബായ് ആസ്ഥാനമായുള്ള മഷ്റഖ് ബാങ്കുമായുള്ള ഫോണ്‍പേയുടെ പങ്കാളിത്തത്തിലൂടെയാണ് ഫോണ്‍ പേ സാധ്യമാക്കിയത്.

റീട്ടെയില്‍ സ്റ്റോറുകള്‍, ഡൈനിംഗ് ഔട്ട്ലെറ്റുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ലഭ്യമായ മഷ്റെക്കിന്റെ NEOPAY ടെര്‍മിനലുകളിലൂടെ ഫോണ്‍ പേയിലൂടെ ഇടപാടുകള്‍ നടത്താം. ഫോണ്‍പേ പ്രകാരം ടെര്‍മിനലില്‍ കറന്‍സി വിനിമയ നിരക്ക് കാണിക്കുന്ന ഇന്ത്യന്‍ രൂപയില്‍ അക്കൗണ്ട് ഡെബിറ്റാകും.

ഉപയോഗിക്കേണ്ടത് എങ്ങനെ?

1) PhonePe ആപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്യുക.

2)’പേയ്മെന്റ് ക്രമീകരണങ്ങള്‍’ വിഭാഗത്തിന് കീഴില്‍ ‘UPI ഇന്റര്‍നാഷണല്‍’ തിരഞ്ഞെടുക്കുക

3) അന്താരാഷ്ട്ര UPI പേയ്മെന്റുകള്‍ക്കായി, നിങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിന് അടുത്തുള്ള ‘activate’ ടാപ്പ് ചെയ്യുക

4) നിങ്ങളുടെ UPI പിന്‍ നല്‍കുക

 PhonePe ആപ്പ് ഉപയോഗിച്ച് എങ്ങനെ പണമടയ്ക്കാം

ഏതെങ്കിലും Neopay ടെര്‍മിനലില്‍, പേയ്മെന്റിനായി PhonePe ആപ്പിലെ QR സ്‌കാന്‍ കോഡ് സ്‌കാന്‍ ചെയ്യുക,  അക്കൗണ്ട് ഡെബിറ്റ് ഇന്ത്യന്‍ രൂപയിലായിരിക്കും. 

ഇടപാടുകള്‍ക്ക് പ്രവാസികള്‍ക്ക് അവരുടെ മൊബൈല്‍ നമ്പറില്‍ PhonePe ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. നിയോപേ ടെര്‍മിനലുകളില്‍ ആപ്പ് വഴി പേയ്മെന്റുകള്‍ നടത്താന്‍ നിലവിലുള്ള NRE, NRO അക്കൗണ്ടുകള്‍ ലിങ്കും ചെയ്യണം.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading