ടിക്കറ്റ് ചോദിച്ചു; ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

screenshot 20240402 2336337e2

തൃശൂർ : തൃശൂർ വെളപ്പായയിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. ടിക്കറ്റ് ചോദിച്ചതിൽ പ്രകോപിതനായ അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. എറണാകുളം-പട്ന എക്സ്പ്രസിൽ ഇന്ന് രാത്രിയായിരുന്നു സംഭവം . മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം പ്രതി രജനീകാന്തിനെ പാലക്കാട് റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഡിഷ സ്വദേശിയായ രജനീകാന്ത് മദ്യപാനിയാണെന്ന് പൊലീസ് അറിയിച്ചു.

ഡീസൽ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്ന കെ വിനോദ് രണ്ട് വർഷം മുമ്പാണ് ശാരീരിക അവശതകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറിയത്. 

നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  പുലിമുരുകൻ, ആന്റണി ,ജോസഫ്, എന്നീ സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading