വാണിജ്യ തട്ടിപ്പ്: സൗദി അറേബ്യയില്‍ പ്രവാസിക്കും സൗദി പൗരനും രണ്ട് വര്‍ഷം തടവ്, അഞ്ച് ലക്ഷം റിയാൽ പിഴ

img 20240402 wa0020

റിയാദ്: സൗദി അറേബ്യയില്‍ വാണിജ്യ തട്ടിപ്പിനും കുറ്റം മറച്ചുവെച്ചതിനും ഏഷ്യന്‍ പൗരനും സൗദി പൗരനും രണ്ട് വര്‍ഷം തടവ് വിധിച്ചു. റിയാദിലെ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമം ലംഘിച്ചതിനാണ് നടപടി. പ്രതികള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ വീതം പിഴയും ചുമത്തി. സ്ഥാപനം അടച്ചുപൂട്ടല്‍, വാണിജ്യ രജിസ്റ്ററും ലൈസന്‍സും റദ്ദാക്കല്‍, അഞ്ച് വര്‍ഷത്തേക്ക് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്ക്, ജയില്‍ ശിക്ഷയ്ക്ക് ശേഷം ഏഷ്യന്‍ പൗരനെ നാടുകടത്തല്‍, സൗദി അറേബ്യയിലേക്ക് മടങ്ങാന്‍ അനുവദിക്കാതിരിക്കല്‍ എന്നിവയും പിഴകളില്‍ ഉള്‍പ്പെടുന്നു.

വ്യാജ സ്പെയര്‍ പാര്‍ട്സ് സൂക്ഷിക്കുക, പ്രശസ്ത ബ്രാന്‍ഡുകളുടെ വ്യാജ സ്പെയര്‍ പാര്‍ട്സ് ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് നടപടി.  ശിക്ഷിക്കപ്പെട്ട പൗരന്റെയും പ്രവാസിയുടെയും അക്കൗണ്ടുകളില്‍ നിന്ന് പിടിച്ചെടുത്ത അനധികൃത പണവും കുറ്റകൃത്യത്തിന്റെ വരുമാനവും കണ്ടുകെട്ടാനും കാറുകളുടെ വ്യാജ സ്പെയര്‍ പാര്‍ട്സും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി വിധിച്ചു.

സംശയാസ്പദമായ വാണിജ്യപരമായ ഒളിച്ചുകളിയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. നാഷണല്‍ ആന്റി-കൊമേഴ്സ്യല്‍ കണ്‍സീല്‍മെന്റ് പ്രോഗ്രാമിന് കീഴിലെ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ വ്യാജ കാര്‍ സ്‌പെയര്‍ പാര്‍ട്സ് സൂക്ഷിക്കുകയും, പ്രശസ്ത ബ്രാന്‍ഡുകളുടെ വ്യാപാരമുദ്രകളുള്ള കാര്‍ട്ടണുകളില്‍ ഗുണനിലവാരം കുറഞ്ഞ സ്പെയര്‍ പാര്‍ട്സ് പാക്ക് ചെയ്യുകയും പൊതിയുകയും ചെയ്യുന്നതിലെ വാണിജ്യ തട്ടിപ്പിന്റെ തെളിവുകളും ശേഖരിച്ചു. അക്കൗണ്ടുകളില്‍ നിന്ന് ഏകദേശം 30 മില്യണ്‍ റിയാല്‍ കണ്ടെത്തിയതായാണ് വിവരം.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading