റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികളേയും വെറുതേ വിട്ടു

img 20240330 wa0023

കാസര്‍ഗോഡ്:  മദ്രസാ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികളേയും കോടതി വെറുതേ വിട്ടു. കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയുടേതാണ് വിധി. ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസിലെ പ്രതികളായ കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരെയാണ് കോടതി വെറുതേ വിട്ടത്. 

കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാര്‍ച്ച് 20 നാണ് പ്രതികള്‍ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. കാസര്‍ഗോഡ് പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്നു. പളളിക്കകത്ത് അതിക്രമിച്ച് കയറി കൊലപ്പെടുത്തുകയായിരുന്നു. 

കൊലപാതകം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികള്‍ പിടിക്കപ്പെട്ടിരുന്നു. എന്നാല്‍ ഏഴ് വര്‍ഷത്തിന് ശേഷം ഇന്നാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്. സംഭവം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ഏഴ് വര്‍ഷമായി പ്രതികള്‍ ജാമ്യമില്ലാതെ ജയിലില്‍ കഴിയുകയായിരുന്നു. വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading