ഡല്‍ഹി: അറബി കടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത സൊമാലിയന്‍ കടല്‍ കൊള്ളക്കാരെ ഇന്ത്യന്‍ നാവിക സേന കീഴടക്കി. 12 മണിക്കൂര്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് സോമാലിയന്‍ കടല്‍ കൊള്ളക്കാരെ ഇന്ത്യന്‍ നാവിക സേന കീഴടക്കിയത്. ബോട്ടിലുണ്ടായിരുന്ന 23 പാകിസ്ഥാന്‍ മത്സ്യതൊഴിലാളികളെയും ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചു. തൊഴിലാളികളെല്ലാം സുരക്ഷിതരാണ്.
ഇറാനിയന്‍ ബോട്ട് കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തു എന്ന വിവരം ലഭിച്ചയുടന്‍ മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ നാവിക സേന രക്ഷാപ്രവര്‍ത്തനത്തിനായി അവിടേക്ക് പുറപ്പെടുകയായിരുന്നു. ഐഎന്‍എസ് സുമേധ, ഐഎന്‍എസ് തൃശൂല്‍ എന്നീ നാവിക സേനയുടെ പടക്കപ്പലുകളാണ് രക്ഷാദൗത്യത്തില്‍ പങ്കെടുത്തത്.
