ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും ആക്രമണം നടത്തി ഇറാന്‍. ഇന്ന് കുവൈത്തിനും ബഹ്‌റൈനും നേരെ ആക്രമണമുണ്ടായി. ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് കുവൈത്തിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിച്ചു. തീ ഉടന്‍ നിയന്ത്രണവിധേയമാക്കിയെന്നും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും കുവൈത്ത് അധികൃതര്‍ വ്യക്തമാക്കി.
ഇറാനില്‍ നിന്നുണ്ടായ നിരവധി വ്യോമാക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടയുകയും നശിപ്പിക്കുകയും ചെയ്തതായി ബഹ്റൈന്‍ അറിയിച്ചു. ആക്രമണത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ എല്ലാ വിഭാഗങ്ങളും ആയുധ സംവിധാനങ്ങളും അതീവ ജാഗ്രതയോടെയും പൂര്‍ണ്ണ സജ്ജതയോടെയും നിലകൊള്ളുന്നതായും ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് (BDF) പ്രസ്താവനയില്‍ വ്യക്തമാക്കി. ആക്രമണത്തെ ഖത്തര്‍ അപലപിച്ചു
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1
Iran has once again launched attacks on Gulf nations. Attacks were carried out against Kuwait and Bahrain today. A residential complex in Kuwait caught fire following an Iranian drone attack.
