വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പരസ്യങ്ങൾ; മുന്നറിയിപ്പുമായി ഖത്തർ തൊഴിൽ മന്ത്രാലയം

InShot 20260901 205658030

ദോഹ: ഖത്തറിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം. വ്യാജ പരസ്യങ്ങളിൽ വഞ്ചിതരായി പണം നൽകുകയോ കരാറുകളിൽ ഏർപ്പെടുന്നതിനോ മുൻപായി, റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

ലൈസൻസില്ലാത്ത ചില സ്ഥാപനങ്ങൾ സോഷ്യൽ മീഡിയയിൽ വിശ്വസനീയമെന്ന് തോന്നുന്ന തരത്തിൽ പരസ്യങ്ങൾ നൽകുകയും, അംഗീകാരമില്ലാത്ത സേവനങ്ങൾ വാഗ്ദാനം ചെയ്ത് യഥാർത്ഥ റിക്രൂട്ട്‌മെന്റ് ഏജൻസികളാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തേക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. “റിക്രൂട്ട്‌മെന്റ് സംബന്ധിച്ച എല്ലാ പരസ്യങ്ങളും പുറമെ കാണുന്നതുപോലെയല്ല,” എന്നും  മന്ത്രാലയം ചൂണ്ടിക്കാട്ടി.

തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ അംഗീകൃത റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ഔദ്യോഗിക പട്ടിക പരിശോധിച്ച്, ഏജൻസിക്ക് അംഗീകാരമുണ്ടോ എന്ന് പൊതുജനങ്ങൾക്ക് ഉറപ്പുവരുത്താവുന്നതാണ്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading