ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി ഖത്തർ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് സെപ്റ്റംബർ നാലിന്. വെള്ളിയാഴ്ച രാവിലെ 9 മുതൽ 11 മണി വരെ ഏഷ്യൻ ടൗണിലെ ഇമാര ഹെൽത്ത് കെയറിൽ ക്യാമ്പ് നടക്കും.
പാസ്പോർട്ട് അറ്റസ്റ്റേഷൻ, പിസിസി സേവനങ്ങൾ ലഭ്യമാകും. പാസ്പോർട്ട് പുതുക്കലിനായി രണ്ട് ഫോട്ടോകളുമായി അപേക്ഷകരെത്തണം. ഐ സി ബി എഫ് ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാകും. രാവിലെ എട്ടുമണിമുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 77245945, 66262477 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
