അന്ധവിശ്വാസങ്ങൾക്കെതിരെ മുന്നറിയിപ്പ്; ഖത്തറിൽ നാളെ പെനംബ്രൽ ചന്ദ്രഗ്രഹണം

InShot 20260827 145730577

ദോഹ: ഖത്തറിൽ നാളെ പെനംബ്രൽ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഓഗസ്റ്റ് 28 വെള്ളിയാഴ്ച പുലർച്ചെ ചന്ദ്രഗ്രഹണം സംഭവിക്കുമെന്ന് ഖത്തർ സെന്റർ ഫോർ സ്പേസ് സയൻസസ് ആൻഡ് അസ്ട്രോണമിയുടെ പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ജബോർ അൽ താനി അറിയിച്ചു. അതേസമയം, ഇത്തരം ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളെക്കുറിച്ച് പ്രചരിക്കാൻ സാധ്യതയുള്ള അന്ധവിശ്വാസങ്ങളെയും തെറ്റായ വിവരങ്ങളെയും വിശ്വസിക്കരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ  ഗ്രഹണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു .

പുലർച്ചെയുള്ള സമയത്ത് പെനംബ്രൽ’ (penumbral) ചന്ദ്രഗ്രഹണം ദൃശ്യമാകും. ഏകദേശം പുലർച്ചെ 4:23-ന് ആരംഭിച്ച് 4:57, 5:07, അല്ലെങ്കിൽ 5:11 എന്നീ സമയങ്ങളിലായിരിക്കും പരമാവധി തീവ്രത അനുഭവപ്പെടുക; 5:11-ന് ചന്ദ്രൻ അസ്തമിക്കുകയും ചെയ്യും. അതിനാൽ, നിഴലിലുണ്ടാകുന്ന മാറ്റം നമുക്ക് വളരെ നേരിയ തോതിലേ കാണാൻ സാധിക്കൂവെന്നും ദൈർഘ്യം വളരെ കുറവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading