ദോഹ: വാട്സ്ആപ്പ് വഴി പരസ്യം ചെയ്യുന്ന യാത്രാ ഓഫര്‍ ലിങ്കുകളില്‍ ജാഗ്രത വേണമെന്ന് നാഷണല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്. അവധിക്കാലത്തോടനുബന്ധിച്ച് വലിയ ഓഫറുകളോ ഡീലുകളോ പ്രൊമോഷണല്‍ പാക്കേജുകളോ വാഗ്ദാനം ചെയ്യുന്ന അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് കൃത്യമായി പരിശോധിക്കണമെന്നും ഇത്തരം വ്യാജ സോഫ്റ്റ്വെയറുകള്‍ വ്യാജ വെബ്സൈറ്റുകളിലേക്ക് ഉപയോക്താക്കളെ നയിക്കുമെന്നും ദേശീയ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ലിങ്കുകളില്‍ കയറുന്നതിന് മുമ്പ് ഔദ്യോഗിക കമ്പനി വെബ്സൈറ്റുകള്‍, അംഗീകൃത ബുക്കിംഗ് ചാനലുകള്‍ വഴിയുള്ള പ്രമോഷനുകള്‍ ആണെന്ന്േ പരിശോധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഏജന്‍സി അറിയിച്ചു. സ്ഥിരീകരിക്കാത്തതോ സംശയാസ്പദമായതോ ആയ വെബ് പേജുകളില്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, വ്യക്തിഗത ഐഡന്റിറ്റി വിവരങ്ങള്‍ പോലുള്ള വിശദാംശങ്ങള്‍ നല്‍കരുതെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The National Cyber Security Agency (NCSA) yesterday issued a public advisory cautioning residents and citizens against clicking on unsolicited travel-offer links distributed through WhatsApp. The national authority warned that unknown links promising heavily discounted vacation deals or promotional packages could harbor malicious software or direct users to fraudulent websites created to steal sensitive personal data. The official reminder highlighted a recurring cyber threat as fraudsters leverage popular messaging platforms to distribute tempting holiday offers.
