ദോഹ: ഖത്തറില്‍ നിയന്ത്രിത മരുന്നുകള്‍ കൊണ്ടുവരുന്ന യാത്രക്കാര്‍ക്കായി ഓണ്‍ലൈന്‍ പെര്‍മിറ്റ് സംവിധാനവുമായി പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തറിലേക്ക് വരുന്നവര്‍ക്കും രാജ്യത്ത് നിന്ന് പോകുന്നവര്‍ക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കായി നിയന്ത്രിത മരുന്നുകള്‍ (controlled medicines) കൊണ്ടുപോകുന്നതിന് മുന്‍കൂട്ടി അനുമതിക്കായി അപേക്ഷിക്കാനും, അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനും, അനുമതി ഓണ്‍ലൈനായി ലഭ്യമാക്കാനും സഹായിക്കുന്നതാണ് പുതിയ സംവിധാനം.
നിയന്ത്രിത മരുന്നുകളുടെ സുരക്ഷിതവും ഉത്തരവാദിത്തപൂര്‍ണ്ണവുമായ ഉപയോഗം ഉറപ്പാക്കുകയും നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനും ലക്ഷ്യമിടുന്നതാണ് പുതിയ ഇലക്ട്രോണിക് സംവിധാനമെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ സംവിധാനം ഉപയോഗിക്കുന്ന രീതിയും ആവശ്യമായ രേഖകളും നടപടിക്രമങ്ങളും വിശദമാക്കുന്ന മാര്‍ഗ്ഗരേഖയും മന്ത്രാലയം പുറത്തിറക്കി.
യാത്രക്കാര്‍ അപേക്ഷകള്‍ സമര്‍പ്പിച്ച് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതാണ് രീതി. അതിനാല്‍ യാത്രയ്ക്ക് കുറഞ്ഞത് അഞ്ച് പ്രവൃത്തിദിവസം മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കണമെന്നും അതോറിറ്റി യാത്രക്കാരോട് നിര്‍ദ്ദേശിച്ചു.
സ്വകാര്യ ആവശ്യങ്ങള്‍ക്കായി നിയന്ത്രിത മരുന്നുകള്‍ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട നിയമപരവും ആരോഗ്യപരവുമായ നിബന്ധനകള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഇ- പെര്‍മിറ്റിനായി നാഷണല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം’ (National Authentication System) വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ (സാധുതയുള്ള ഡോക്ടര്‍ കുറിപ്പടി/prescription) അറ്റാച്ച് ചെയ്യണം. തുടര്‍ന്ന്, പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം അപേക്ഷ പരിശോധിച്ച്, അംഗീകൃത നിയന്ത്രണ വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി പെര്‍മിറ്റ് അനുവദിക്കുന്നതാണ് രീതി.
മരുന്നിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും നല്‍കണം. രോഗനിര്‍ണ്ണയ വിവരങ്ങളും മരുന്നിലെ സജീവ ഘടകങ്ങളും (പരമാവധി 5 സജീവ ഘടകങ്ങള്‍ വരെ) നല്‍കണം. മരുന്നിന്റെ രൂപം (pharmaceutical form), വീര്യം (concentration), പാക്കേജിന്റെ വലിപ്പം, അളവ് എന്നിവ വ്യക്തമാക്കണം. ഇതോടൊപ്പം ഖത്തര്‍ ഐഡി( വ്യക്തിഗത തിരിച്ചറിയല്‍ കാര്‍ഡ്) അല്ലെങ്കില്‍ പാസ്പോര്‍ട്ടിന്റെയോ പകര്‍പ്പ്, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിക്കണം.
പെര്‍മിറ്റിന് അനുവദിച്ച തീയതി മുതല്‍ 90 ദിവസത്തേക്ക് സാധുതയുണ്ടായിരിക്കും. ഈ കാലയളവിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടി വരും. അതേസമയം യാത്ര ചെയ്യുമ്പോള്‍ ലഭിച്ച ഓണ്‍ലൈന്‍ പെര്‍മിറ്റിന്റെ പ്രിന്റ് ചെയ്ത പകര്‍പ്പിനൊപ്പം യഥാര്‍ത്ഥ കുറിപ്പടിയും (prescription) മെഡിക്കല്‍ റിപ്പോര്‍ട്ടും കൈവശം വെക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. https://fli.moph.gov.qa/ :ഇ-പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ലിങ്ക്
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Public Health has issued a comprehensive guide on the "Controlled Drugs System" with the aim of facilitating the procedures for travelers arriving in or departing from the State of Qatar to obtain the necessary permits to possess narcotic drugs and psychotropic substances for personal use, within the framework of digital transformation and enhancing compliance with health regulations. The electronic system allows users to register via the National Authentication System (NAS), using their Qatari ID card or passport and email address, then create a profile that includes basic data, companion data (if any), trip details, in addition to doctor data and prescription for those departing from Qatar. The ministry confirmed that reviewing the application takes 3 working days after all requirements are completed, and advised travelers to submit the application at least 5 working days before the travel date to ensure that the procedures are completed in a timely manner.
