കരാറില്‍ പറഞ്ഞ സമയത്ത് അപ്പാര്‍ട്ട്‌മെന്റ് നല്‍കിയില്ല; 25 ലക്ഷം റിയാല്‍ തിരികെ നല്‍കാന്‍ കോടതി ഉത്തരവ്

1q 63

ദോഹ: കരാറില്‍ പറഞ്ഞ സമയത്ത് അപ്പാര്‍ട്ട്‌മെന്റുകള്‍ നല്‍കാതിരുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്കെതിരെ നടപടി. ഏകദേശം 4 ദശലക്ഷം റിയാല്‍ വിലയുള്ള നാല് അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മ്മാണത്തിലിരിക്കെ വാങ്ങുന്നതിനായി റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുമായി കരാര്‍ ഒപ്പിട്ടെങ്കിലും, കരാറില്‍ നിശ്ചയിച്ച തീയതിയില്‍ അവ കൈമാറുന്നതില്‍ ഡെവലപ്പര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കുടുംബം നിയമനടപടി സ്വീകരിക്കുകയായിരുന്നു. നാല് കരാറുകളും റദ്ദാക്കാനും, ഗഡുക്കളായി അടച്ച ഏകദേശം 2.5 ദശലക്ഷം റിയാല്‍ തിരികെ നല്‍കാനും 300,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാനുമുള്ള കീഴ്‌ക്കോടതി (Court of First Instance for Investment and Trade) ഉത്തരവ് നിക്ഷേപ-വ്യാപാര അപ്പീല്‍ കോടതി (Court of Appeal for Investment and Trade) ശരിവെച്ചു.

കേസ് രജിസ്‌ട്രേഷന്‍, രേഖകളുടെ കൈമാറ്റം, ഉള്‍പ്പെടെ നാല് കേസുകളിലെയും നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് നടന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Court of Appeal for Investment and Trade upheld the rulings of the Court of First Instance for Investment and Trade in four lawsuits filed by one family to terminate the contracts for 4 apartments with a real estate developer, thus ending the suffering of a family of 4 who contracted with the real estate developer to buy 4 apartments off-plan for a value of approximately 4 million riyals, but the real estate developer did not commit to delivery on the date specified in the contract, which prompted the family to resort to the judiciary, which ruled to terminate the four contracts and return the amounts paid in installments amounting to approximately 2.5 million riyals, and compensation amounting to 300,000 riyals

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading