ലവ് ലൈഫ്, നോ ഡ്രഗ്‌സ്’: ഐ.സി.എഫിന്റെ ലഹരിവിരുദ്ധ ദൗത്യത്തിന്റെ ആഗോള പ്രചാരണത്തിന് തുടക്കമിട്ട് ആഭ്യന്തരമന്ത്രി

1q 62

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി മാഫിയകള്‍ക്കെതിരെ നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട്’ ദൗത്യത്തിന് പിന്തുണയുമായി ആഗോള മലയാളി സമൂഹം. തൂഫാന്‍ വാരിയര്‍ കാന്തപുരം ഏ.പി അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ദേശ പ്രകാരം ഐ.സി.എഫ്. ഇന്റര്‍നാഷണല്‍ കൗണ്‍സിലാണ് ആഗോള ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ‘ലവ് ലൈഫ്, നോ ഡ്രഗ്‌സ് , ജീവിതം തന്നെയാണ് ലഹരി’ എന്ന പ്രമേയത്തിലുള്ള പ്രചാരണ പദ്ധതിയുടെ ലോഗോ പകാശനം നിര്‍വ്വഹിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ക്ര്യാമ്പയിന് തുടക്കമിട്ടു.

ലഹരിമാഫിയക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തില്‍ ഐ.സി.എഫ്. പോലെ സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനകള്‍ അണിചേരുന്നത് ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളി കുടുംബങ്ങളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണവും ജാഗ്രതയും ശക്തമാക്കാന്‍ മുന്നോട്ടുവന്നത് കാമ്പയിന് വലിയ ഊര്‍ജം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഐ.സി.എഫ്. ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ആറ്റക്കോയ തങ്ങള്‍, സെക്രട്ടറിമാരായ ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം, അബ്ദുല്‍ കരീം ഹാജി മേമുണ്ട, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

പത്തു ലക്ഷത്തിലധികം പ്രവാസി മലയാളികളിലേക്ക് ലഹരിവിരുദ്ധ സന്ദേശമെത്തിക്കുക എന്ന വിപുലമായ ലക്ഷ്യത്തോടെയാണ് ആഗോള പ്രചാരണ പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാറിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുമായി നേരിട്ട് കൈകോര്‍ത്താണ് പ്രചാരണം നടക്കുക. 1,00,000ത്തിലധികം ആളുകളില്‍ നേരിട്ടുള്ള ബോധവല്‍ക്കരണം, 25,000 പ്രവാസി കുടുംബങ്ങളെ പങ്കാളികളാക്കിയുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ, 50,000 വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേക പരിശീലനം, 1,000 കമ്മ്യൂണിറ്റി ആക്ഷന്‍ യൂണിറ്റുകളുടെ രൂപീകരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും.

അന്താരാഷ്ട്ര തലത്തില്‍ സെമിനാറുകള്‍, വെബിനാറുകള്‍, ഫാമിലി മീറ്റുകള്‍, യൂത്ത് ക്യാമ്പുകള്‍, വാക്കത്തോണ്‍, ഹ്യൂമന്‍ ചെയിന്‍, സിഗ്‌നേച്ചര്‍ കാമ്പയിന്‍ എന്നിവ സംഘടിപ്പിക്കും. കൂടാതെ, ലഹരിവിരുദ്ധ കുടുംബ സംരംഭങ്ങള്‍, പേരന്റിംഗ് എഡ്യുക്കേഷന്‍, കൗണ്‍സിലിംഗ്, പുനരധിവാസ സഹായങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Love Life, No Drugs': Home Minister Ramesh Chennithala launched Logo of ICF's global campaign for anti-drug mission

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading