ചൈനയില്‍ നിന്നുള്ള പാവകളില്‍ വിഷ രാസവസ്തു കണ്ടെത്തി

1q 61

മസ്‌കത്ത്: നാ!നാ!നാ! സര്‍പ്രൈസ് ( ‘Na! Na! Na! Surprise’) എന്ന കുട്ടികളുടെ ഇന്ററാക്ടീവ് കുട്ടികളുടെ പാവകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് ഒമാന്‍. കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയായേക്കാവുന്ന രാസവസ്തുക്കള്‍ പാവകളില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തരമായി പിന്‍വലിക്കാനും അവയുടെ വില്‍പ്പന നിരോധിക്കാനും ഒമാന്‍ വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉത്തരവിടുകയായിരുന്നു.

ഗള്‍ഫ് റാപ്പിഡ് അലേര്‍ട്ട് സിസ്റ്റം വിജ്ഞാപനത്തിന്റെ (AJN-35) അടിസ്ഥാനത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് മെട്രോളജിയാണ് പാവകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതെന്നും മന്ത്രാലയം അറിയിച്ചു.

ഇന്ററാക്ടീവ് ബേബി ഡോള്‍ (Interactive Baby Doll) ഉല്‍പ്പന്നമാണ് പിന്‍വലിച്ചത്. ബ്രാന്‍ഡ്: Na! Na! Na! Surprise, മോഡല്‍: 3435, ചൈന നിര്‍മിതമാണ്. ബാര്‍കോഡ്: 6991205071633, എന്ന ഉല്‍പ്പന്നത്തിന്റെ വില്‍പ്പന ഉടന്‍ നിര്‍ത്തിവെക്കാനും പ്രാദേശിക വിപണിയില്‍ നിന്ന് പിന്‍വലിക്കാനും, കച്ചവടം ചെയ്യരുതെന്നും വില്‍പ്പന നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും എല്ലാ വിതരണക്കാരോടും ചില്ലറ വ്യാപാരികളോടും വില്‍പ്പനക്കാരോടും മന്ത്രാലയം നിര്‍ദ്ദേശിച്ചു. പാവ വാങ്ങിയവരോട് തുടര്‍നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുന്നത് വരെ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Oman’s Ministry of Commerce, Industry and Investment Promotion has issued an urgent warning ordering the immediate withdrawal and prohibition of the sale of a specific Na! Na! Na! Surprise interactive children’s doll after it was found to contain chemical compounds that may pose a risk to children’s health and safety.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading