ഖത്തര്‍ പിഎച്ച്‌സിസിയുടെ 15 കേന്ദ്രങ്ങളില്‍ ഫിസിയോതെറാപ്പി സേവനങ്ങളും

1q 41

ദോഹ: ഖത്തര്‍ പ്രൈമറി കെയര്‍ കോര്‍പ്പറേഷന്റെ (പിഎച്ച്‌സിസി) 15 ആരോഗ്യ കേന്ദ്രങ്ങളില്‍ ഫിസിയോതെറാപ്പി സേവനങ്ങള്‍ ലഭ്യമാകുമെന്ന് അധികൃതര്‍. ഏകദേശം 69 വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘം രാജ്യത്തെ വിവിധയിടങ്ങളിലായുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ സേവനം നല്‍കും. വിവിധ പ്രദേശങ്ങളിലെ താമസക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഫിസിയോതെറാപ്പി സേവനങ്ങള്‍ നല്‍കുന്നതെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഫിസിയോതെറാപ്പി ക്ലിനിക്കുകള്‍ ഇല്ലാത്ത കേന്ദ്രങ്ങളിലെ രോഗികളെ, അംഗീകൃത നടപടിക്രമങ്ങള്‍ക്കനുസൃതമായി, അതേ പ്രദേശത്തുള്ള അനുയോജ്യമായ കേന്ദ്രത്തിലേക്കോ അല്ലെങ്കില്‍ ആദ്യം ലഭ്യമായ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്ന കേന്ദ്രത്തിലേക്കോ റഫര്‍ ചെയ്യുകയും ചെയ്യും.

ആരോഗ്യ കേന്ദ്രങ്ങളില്‍ അംഗീകരിച്ചിട്ടുള്ള സമയക്രമമനുസരിച്ച് പ്രവൃത്തിദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും ഫിസിയോതെറാപ്പി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. രോഗികള്‍ക്കായി അധിക സൗകര്യമെന്ന നിലയില്‍ ശനിയാഴ്ചകളിലും സേവനം ലഭ്യമാണ്. അബൂബക്കര്‍ അല്‍ സിദ്ദീഖ്, ഘരാഫ അല്‍ റയ്യാന്‍, ലബായിബ്, മുഐതര്‍, റൗദത്ത് അല്‍ ഖൈല്‍ എന്നീ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാ ശനിയാഴ്ചയും രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും ഫിസിയോതെറാപ്പി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. ഓരോ കേന്ദ്രത്തിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേകം ക്ലിനിക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Primary Health Care Corporation currently provides physiotherapy services in 15 health centers distributed across the northern, central and western regions, with the aim of bringing the service closer to patients, while providing a specialized team that includes about 69 specialists. . The service is also provided on Saturday as an additional option for patients. Physiotherapy clinics operate every Saturday morning from 7 am to 2 pm in 5 health centers (Abu Bakr Al Siddiq, Gharafa Al Rayyan, Leabaib, Muaither and Rawdat Al Khail), where each center provides a clinic for men and another for women, which supports easy access to the service and continuity of therapeutic follow-up.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading