കുവൈത്ത് സിറ്റി: കുവൈത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്ററി പരീക്ഷ പ്രഖ്യാപിച്ച് സിബിഎസ്ഇ. ജൂലൈ 28, ചൊവ്വാഴ്ച കുവൈത്ത് സമയം രാവിലെ എട്ട് മണിക്ക് പരീക്ഷ നടക്കും.
ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍, കുവൈത്ത്- സീനിയര്‍ ബ്രാഞ്ച്, എസ്സാ അല്‍ ഖത്താമി സ്ട്രീ, ജിദ്ദ-8, ബ്ലോക്ക് 10, സാല്‍മിയ, കുവൈത്ത് ആണ് പരീക്ഷാ കേന്ദ്രം. വിദ്യാര്‍ത്ഥികള്‍ 7.30ന് മുമ്പ് സെന്ററില്‍ എത്തണം. അതിന് ശേഷം എത്തുന്നവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. തിരിച്ചറയില്‍ രേഖയും ഫോട്ടോയും ഒറിജിനല്‍ ഹാള്‍ടിക്കറ്റും കൈവശം കരുതണം. സിബിഎസ്ഇ പ്രസിദ്ധീകരിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കുവൈത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
CBSE Class XII Supplementary Examination 2026 in Kuwait on Tuesday, 28 July 2026.
