ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി: ഖത്തറിനെ ആഗോള ശക്തിയാക്കി മാറ്റിയ ദര്‍ശകന്‍

1q 24

ദോഹ: പിതാവ് അമീറിന്റെ വിയോഗത്തില്‍ ഖത്തര്‍. 1995 മുതല്‍ 2013 വരെ രാജ്യത്തെ നയിച്ച, ഖത്തറിനെ ആഗോള ശക്തിയാക്കി മാറ്റിയ വ്യക്തിത്വമാണ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി. ആധുനിക ഖത്തറിന്റെ പ്രധാന ശില്പികളില്‍ ഒരാളായിരുന്നു പിതാവ് അമീര്‍.

ശ്രദ്ധേയമായ സാമ്പത്തിക വളര്‍ച്ചയുടെയും അന്താരാഷ്ട്ര പ്രാധാന്യത്തിന്റെയും ഒരു കാലഘട്ടത്തിലൂടെ ഖത്തറിനെ നയിച്ച നായകന്‍. 1952 ജനുവരിയില്‍ ദോഹയില്‍ ജനനം. യുകെയിലെ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹേഴ്സ്റ്റില്‍ നിന്ന് ബിരുദം നേടി. 1995 ജൂണില്‍ രാജ്യത്തിന്റെ അധികാരമേറ്റെടുത്തു.

ഭരണമേറ്റെടുത്ത് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, ഖത്തറിന്റെ ദ്രുത സാമ്പത്തിക പരിവര്‍ത്തനത്തിന് അദ്ദേഹം അടിത്തറ പാകി, രാജ്യത്തെ എല്‍എന്‍ജി ഉല്‍പാദനം വര്‍ധിപ്പിച്ചു. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എല്‍എന്‍ജി) ലോകത്തിലെ മുന്‍നിര ഉത്പാദകരും കയറ്റുമതിക്കാരുമായി ഖത്തറിനെ മാറ്റി. സമഗ്ര വികസന പരിഷ്‌കാരങ്ങള്‍, വിദ്യാഭ്യാസ പുരോഗതി, ആധുനികവല്‍ക്കരണ പരിപാടികള്‍ എന്നിവയ്ക്ക് തുടക്കം കുറിച്ച ദീര്‍ഘവീക്ഷണമുള്ള നേതാവായി ഷെയ്ഖ് ഹമദ് അംഗീകരിക്കപ്പെട്ടു.

ഫാദര്‍ അമീറിന്റെ ഭരണകാലത്ത് ഖത്തറിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) ഇരുപത്തിനാലു മടങ്ങിലധികം വര്‍ദ്ധിച്ചു. വടക്കന്‍ മേഖലയുടെ വികസനം 2006 ഓടെ ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതിക്കാരാകാന്‍ ഖത്തറിനെ പ്രാപ്തമാക്കി. എല്‍എന്‍ജി ഉല്‍പാദന ശേഷി പ്രതിവര്‍ഷം 77 ദശലക്ഷം ടണ്ണായി വികസിച്ചു. പ്രതിശീര്‍ഷ ജിഡിപിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി ഖത്തര്‍ മാറി.1qq

2008 ഒക്ടോബറില്‍, സുസ്ഥിര സാമ്പത്തിക, സാമൂഹിക, മാനുഷിക, പാരിസ്ഥിതിക വികസനത്തിനായുള്ള ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന് തുടക്കമിട്ടു. വിദ്യാഭ്യാസം, ശാസ്ത്രം, കമ്മ്യൂണിറ്റി വികസനം എന്നിവയ്ക്ക് ഖത്തര്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചു. 1996 ല്‍, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അല്‍ ജസീറ ചാനല്‍, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള അന്താരാഷ്ട്ര വാര്‍ത്താ സ്ഥാപനങ്ങളിലൊന്നായി പരിണമിച്ചു.

ഫോക്സ് വാഗണ്‍, ഹാരോഡ്സ്, പാരീസ് സെന്റ്-ജര്‍മെയ്ന്‍ ഫുട്‌ബോള്‍ ക്ലബ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര കമ്പനികളിലും ആസ്തികളിലും ആഗോളതലത്തില്‍ നിക്ഷേപം നടത്തിയ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ക്യുഐഎ) സ്ഥാപിച്ചു.

ആരോഗ്യ മേഖലയിലും ഗണ്യമായ വളര്‍ച്ച കൈവരിച്ചു. അല്‍ ഖോര്‍ ആശുപത്രി (2005), അല്‍ അമല്‍ ആശുപത്രി (2006), ഹാര്‍ട്ട് ആശുപത്രി (2011), ക്യൂബന്‍ ഖത്തരി ആശുപത്രി (2012), അല്‍ വക്ര ആശുപത്രി (2012) സ്ഥാപിച്ചു. കായിക മേഖലയിലും അന്താരാഷ്ട്ര അംഗീകാരം നേടാനായി.1q 25

ഷെയ്ഖ് ഹമദിന്റെ നേതൃത്വത്തിലുടനീളം ഫലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണയ്ക്ക് പിന്നാലെ, അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച്, ഗാസയിലെ റോഡുകളും ആശുപത്രികളും അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം നാമകരണം ചെയ്തിട്ടുണ്ട്. നിരവധി രാജ്യങ്ങളുടെ അനുരജ്ഞന ചര്‍ച്ചകള്‍ക്കും മധ്യസ്ഥത വഹിച്ചു.

2013 ജൂണ്‍ 25 ന്, മകന്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് നേതൃത്വം കൈമാറുകയായിരുന്നു. ആധുനിക അറബ് ലോകത്തിലെ ആദ്യത്തെ സമാധാനപരവും സ്വമേധയാ ഉള്ളതുമായ അധികാര കൈമാറ്റങ്ങളിലൊന്നാണിത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
biography of Father Amir Sheikh Hamad bin Khalifa Al Thani.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading