മെഡിക്കല്‍ ഫീസുകള്‍ മെട്രാഷിലൂടെ അടയ്ക്കാം: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

1q 17

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ മെട്രാഷിലൂടെ ഇപ്പോള്‍ ഖത്തര്‍ വിസാ സെന്റര്‍ (ക്യുവിസി) മെഡിക്കല്‍ ഫീസുകള്‍ അടയ്ക്കാന്‍ കഴിയും. ആഭ്യന്തര ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സ്‌പോണ്‍സറുമായുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രവാസികള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താനാവും. ഒരു വിസയില്‍ നിന്ന് മറ്റൊന്നിലേക്ക് മെഡിക്കല്‍ പരിശോധനാ ഫീസുകള്‍ മാറ്റാനും സാധിക്കും.

ഇതിനായി ചെയ്യേണ്ടത്:

  • മെട്രാഷ് തുറന്ന് ‘വിസ’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • QVC തിരഞ്ഞെടുത്ത് ‘Pay QVC Fees’ തിരഞ്ഞെടുക്കുക.
  • വിസ തിരഞ്ഞെടുത്ത് കൃത്യമായ പേയ്‌മെന്റ് രീതി തിരഞ്ഞെടുത്ത് ഫീസ് അടയ്ക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Metrash app, in Qatar through the "Medical Examination Procedures Outside the Country” window, provides a service to pay medical examination fees for expatriates at Qatar Visa Centers abroad after completing the employment contract procedures with the sponsor. It also provides a service to transfer medical examination fees from one visa to another.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading