കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം. ടെര്‍മിനല്‍ ഒന്ന് (T1) ലക്ഷ്യമാക്കി നിരവധി ഡ്രോണുകള്‍ ആക്രമണം നടത്തിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍-ഒതൈബി പറഞ്ഞു. ആക്രമണത്തില്‍ ടെര്‍മിനല്‍ കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യചികിത്സ നല്‍കിയതായും അദ്ദേഹം പറഞ്ഞു.
സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കൂടുതല്‍ സംഭവവികാസങ്ങളോട് പ്രതികരിക്കാന്‍ പൂര്‍ണ്ണ സന്നദ്ധതയിലാണെന്നും ദേശീയ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അല്‍-ഒതൈബി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Drone Attack Damages Kuwait Airport Terminal 1, Injures Several People. The Official Spokesman for the Ministry of Defense, kuwait Brigadier General Saud Abdulaziz Al-Otaibi, said that several hostile drones targeted the passenger building (T1) at Kuwait International Airport which he described as a result of “criminal Iranian aggression.”
