ദോഹ: ഖത്തർ എയർവേസ് വിമാനടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് റീഫണ്ട് വൈകിയേക്കും. നിലവിലെ അഭ്യർത്ഥനകൾ എത്രയും വേഗം പ്രോസസ്സ് ചെയ്ത് പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും ഖത്തർ എയർവേയ്‌സ് അറിയിച്ചു. എയർലൈൻ നേരിടുന്ന നിലവിലെ പ്രവർത്തന വെല്ലുവിളികൾ കാരണം ചില റീഫണ്ട് റിക്വസ്റ്റുകൾക്ക് പതിവിലും കൂടുതൽ സമയമെടുത്തേക്കാമെന്നും ഖത്തർ എയർവേസ് അറിയിച്ചു.
ഫെബ്രുവരി 28 നും ഏപ്രിൽ 30 നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ടിനോ തീയതി മാറ്റത്തിനോ അർഹതയുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ റീഫണ്ടിന് കാലതാമസം ഉണ്ടായേക്കും. റീഫണ്ടുകൾക്ക് 28 പ്രവൃത്തി ദിവസങ്ങൾ വരെ സമയം എടുത്തേക്കാം. അതിനാൽ നിലവിൽ റീഫണ്ടിനായി അപേക്ഷിച്ചവർ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് ഇമെയിൽ പരിശോധിക്കണമെന്നും ഖത്തർ എയർവേസ് വ്യക്തമാക്കി.
വിമാന ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ട് ലഭിക്കും. ഇഷ്ടപ്പെട്ട സീറ്റുകൾ പോലുള്ള ആഡ്-ഓണുകൾ പ്രത്യേകം റീഫണ്ട് ചെയ്യുമെന്നും എയർലൈൻ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
