ദോഹ: ഖത്തറിൽ ഹെലികോപ്റ്റർ കടലിൽ തകർന്നു വീണ് ആറ് പേർ മരണപ്പെട്ടു. സമുദ്രാതിർത്തിയിൽ ഇന്നായിരുന്നു അപകടം. മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവർത്തനത്തിൽ വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരിൽ ആറ് പേരെ കണ്ടെത്താൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരുടെ മരണം സ്ഥിരീകരിച്ചതായും അധികൃതർ അറിയിച്ചു.
അതേസമയം കാണാതായ ഒരാൾക്കായി തീവ്രമായ പരിശോധന തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു. പതിവ് ഡ്യൂട്ടിക്കിടെയാണ് ഖത്തറിന്റെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാറാണ് അപകട കാരണം.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
