വീഡിയോകള്‍ ഷെയര്‍ ചെയ്യരുത്, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: ആവര്‍ത്തിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

1q 68

ദോഹ: ഖത്തറില്‍ നിലവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട കിംവദന്തികളും വിശ്വസനീയമല്ലാത്ത വാര്‍ത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. സംശയാസ്പദമായ അക്കൗണ്ടുകളുടെ ഉള്ളടക്കം വീണ്ടും പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യരുതെന്നും അവ പരാമര്‍ശിക്കുകയോ സോഷ്യല്‍ മീഡിയ വഴി ഔദ്യോഗിക അക്കൗണ്ടുകളിലേക്ക് ഷെയര്‍ ചെയ്യരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സംശയാസ്പദമായ അക്കൗണ്ടുകളില്‍ നിന്ന് ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതും വ്യക്തമായ നിയമലംഘനമാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യത്തില്‍ അനുചിതമായ ഉള്ളടക്കമോ സംശയാസ്പദമായ അക്കൗണ്ടുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ മെട്രാഷിലൂടെ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു. മെട്രാഷില്‍ സെക്യൂരിറ്റി വിന്‍ഡോ – സെക്യൂരിറ്റി കംപ്ലയിന്റ് – ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് ക്രൈംസ് ഡിപ്പാര്‍ട്ട്മെന്റ് എന്നീ സ്റ്റെപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ cccc@moi.gov.qa എന്ന ഇമെയില്‍ വഴിയോ അല്ലെങ്കില്‍ (999) എന്ന നമ്പറില്‍ വിളിച്ചോ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

രാജ്യ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനായി, നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading