ദോഹ: ഈദുല്‍ ഫിത്തര്‍ അവധി ദിവസങ്ങളിലെ പിഎച്ച്‌സിസിയുടെ (പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍) ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 17 മുതല്‍ 23 വരെയുള്ള ദിവസങ്ങളിലെ സമയമാണ് പ്രഖ്യാപിച്ചത്.
പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനായി വിവിധയിടങ്ങളിലായി 21 ആരോഗ്യ കേന്ദ്രങ്ങള്‍ അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. ഫാമിലി മെഡിസിന്‍, സപ്പോര്‍ട്ട് സേവനങ്ങള്‍ രാവിലെ 7 മുതല്‍ രാത്രി 11 വരെയും ഡെന്റല്‍ സേവനങ്ങള്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെയും ലഭ്യമാകും.
അല്‍ റുവൈസ്, ഉം സലാല്‍, അബു ബക്കര്‍ അല്‍ സിദ്ദിഖ്, മുഐതര്‍, അല്‍ വക്ര, വിമാനത്താവളം, അല്‍ സദ്ദ്, അല്‍ ഖോര്‍, ഗരാഫത്ത് അല്‍ റയ്യാന്‍, അല്‍ റയ്യാന്‍, അല്‍ ഷീഹാനിയ, അല്‍ മഷാഫ്, റൗദത്ത് അല്‍ ഖൈല്‍, വെസ്റ്റ് ബേ, ലീബൈബ്, മദീനത്ത് ഖലീഫ, മെസൈമീര്‍, അല്‍ വാജ്ബ, അല്‍ തുമാമ, ഒമര്‍ ബിന്‍ ഖത്താബ് എന്നീ പിഎച്ച്‌സിസി സെന്ററുകള്‍ അവധിക്കാലത്ത് പ്രവര്‍ത്തിക്കും. അല്‍ ജുമാലിയ ആരോഗ്യ കേന്ദ്രം 24 മണിക്കൂറും ഓണ്‍-കോള്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.
അതേസമയം നേത്രചികിത്സ, ത്വക്ക് രോഗ ചികിത്സ, ഇഎന്‍ടി എന്നീ സ്‌പെഷ്യലൈസ്ഡ് ക്ലിനിക്കുകള്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് വ്യവസ്ഥയില്‍ ലീബൈബ്, റൗദത്ത് അല്‍ ഖൈല്‍, അല്‍ മഷാഫ് സെന്ററുകളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. ഇവയുടെ പ്രവൃത്തി സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയും ആയിരിക്കും.
ഈദിന്റെ ഒന്നും രണ്ടും ദിവസങ്ങളില്‍ ഹോം മെഡിസിന്‍ ഡെലിവറി സേവനങ്ങള്‍ ലഭിക്കില്ല. മൂന്നാം ദിവസം മുതല്‍ ഡെലിവറി സേവനങ്ങള്‍ പുനരാരംഭിക്കുമെന്നും പിഎച്ച്‌സിസി അറിയിച്ചു.
അല്‍ വാജ്ബ, അല്‍ റുവൈസ്, ലീബൈബ്, റൗദത്ത് അല്‍ ഖൈല്‍, അല്‍ ഷീഹാനിയ, അല്‍ കഅബാന്‍, മുഐതര്‍, അല്‍ തുമാമ, അബുബക്കര്‍ അല്‍ സിദ്ദീഖ്, ഗരാഫത്ത് അല്‍ റയ്യാന്‍, അല്‍ മഷാഫ്, അല്‍ കരാന, ഉം സലാല്‍, അല്‍ സദ്ദ് എന്നിവിടങ്ങളില്‍ മുതിര്‍ന്നവര്‍ക്കുള്ള അടിയന്തര പരിചരണ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാകും.
അല്‍ വജ്ബ, അല്‍ റുവൈസ്, ഉം സലാല്‍, ലീബൈബ്, മുഐതര്‍, അല്‍ മഷാഫ്, അല്‍ സദ്ദ്, അല്‍ തുമാമ എന്നിവിടങ്ങളില്‍ പീഡിയാട്രിക് അടിയന്തര പരിചരണ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
