ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഉടന്‍ അവസാനിപ്പിക്കുമെന്ന് ഇന്ത്യന്‍ എംബസി

1q 66

ദോഹ: നിലവിലെ സാഹചര്യത്തില്‍ ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഉടന്‍ അവസാനിപ്പിക്കുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. ഖത്തര്‍ എയര്‍വേയ്സ് വിമാന സര്‍വീസുകളും പ്രാദേശിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കണക്കിലെടുത്താണ് തീരുമാനം. ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സിറ്റ്/ഹ്രസ്വകാല സന്ദര്‍ശകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ എംബസി ഉടന്‍ അവസാനിപ്പിക്കുമെന്നും യാത്രാ ക്രമീകരണങ്ങള്‍ക്കായി യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്സുമായി നേരിട്ട് ബന്ധപ്പെടാനും ഖത്തര്‍ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു.

അതേസമയം ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക് മടങ്ങാനുള്ള നടപടികള്‍ എംബസിയില്‍ ലഭ്യമാകും. സൗദിയിലൂടെ പോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഹ്രസ്വകാല സന്ദര്‍ശനങ്ങള്‍ക്കായി സൗദി അറേബ്യയിലേക്ക് താല്‍ക്കാലിക ട്രാന്‍സിറ്റ് വിസകള്‍ നല്‍കുന്നതിനുള്ള സൗകര്യം തുടരുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/oTwqEQYa4z22oX4W7

ഇന്ത്യന്‍ എംബസിയുടെ 24/7 കണ്‍ട്രോള്‍ റൂമും ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകള്‍, ഐസിസി, ഐസിബിഎഫ് എന്നിവയുടെ ഹെല്‍പ്പ് ലൈനുകളും ഹെല്‍പ്പ് ഡെസ്‌കുകളും പ്രവര്‍ത്തനക്ഷമമാണ്. അടിയന്തര കേസുകള്‍ cons.doha@mea.gov.in എന്ന എംബസിയുടെ ഇമെയില്‍ വിലാസത്തിലും എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.

ഖത്തര്‍ എയര്‍വേസ് നിലവില്‍ കേരളത്തിലേക്ക് ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 18 മുതല്‍ ഇന്ത്യയിലെ അഹമ്മദാബാദ്, അമൃത്സര്‍, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തും. വിമാനങ്ങള്‍ ബുക്ക് ചെയ്യുന്നതിനും ഏറ്റവും പുതിയ ഫ്‌ലൈറ്റ് അപ്ഡേറ്റുകള്‍ക്കുമായി യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റ് അല്ലെങ്കില്‍ ആപ്പ് സന്ദര്‍ശിക്കുകയോ ഒരു ട്രാവല്‍ ഏജന്റുമായി ബന്ധപ്പെടുകയോ ചെയ്യണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like