ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പരിമിതമായ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതായി ഹമദ് എയര്‍പോര്‍ട്ട് അറിയിച്ചു. നാളെ, മാര്‍ച്ച് 18 മുതല്‍ പരിമിതമായ സര്‍വീസുകള്‍ ആരംഭിക്കും.
ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടേയും മറ്റ് അധികാരികളും അംഗീകരിച്ച അംഗീകൃത പരിമിതമായ ഇടനാഴിയിലൂടെയാണ് വിമാന സര്‍വീസുകള്‍ നടത്തുന്നതെന്നും വിമാനത്താവളം അറിയിച്ചു. വിമാനത്താവളത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനെപ്പറ്റി സൂചിപ്പിച്ചിട്ടില്ല.
അതേസമയം സാധുവായതും സ്ഥിരീകരിച്ചതുമായ വിമാന ടിക്കറ്റ് ഇല്ലാത്തവര്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്നും ടെര്‍മിനലിന്റെ പ്രവേശനം നിയന്ത്രിക്കപ്പെട്ടേക്കാമെന്നും ഹമദ് വിമാനത്താവളം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
