ഖത്തറില്‍ വീണ്ടും സുരക്ഷാ മുന്നറിയിപ്പ്

1q 40

ദോഹ: ഖത്തറില്‍ വീണ്ടും അടിയന്തര സുരക്ഷാ മുന്നറിയിപ്പ്. പൊതുജനങ്ങളുടെ ഫോണുകളിലേക്ക് സുരക്ഷാ മുന്നറിയിപ്പ് സന്ദേശം എത്തി. ദോഹ സമയം ഉച്ചയ്ക്ക് 2:05 ഓടെയാണ് എമര്‍ജന്‍സി അലര്‍ട്ട് എത്തിയത്. സെക്യൂരിറ്റി ലെവല്‍ എലവേറ്റഡ് എന്നായിരുന്നു സന്ദേശം.

‘സുരക്ഷാ ഭീഷണിയുടെ തോത് ഉയര്‍ന്നിരിക്കുന്നു. പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും വീടിനുള്ളില്‍ തന്നെ തുടരണമെന്നും പുറത്തുപോകരുതെന്നും ജനാലകളില്‍ നിന്നും തുറന്ന സ്ഥലങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്നും’ പൊതുജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും അടിയന്തര മുന്നറിയിപ്പില്‍ പറയുന്നു. മുന്നറിയിപ്പ് ലഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍, വിവിധയിടങ്ങളില്‍ വലിയ ശബ്ദങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ഖത്തറിലേക്ക് എത്തിയ മിസൈലാക്രമണത്തെ രാജ്യം പ്രതിരോധിച്ചതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading