ദോഹ: ഖത്തര്‍ എയര്‍വേസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് സൗജന്യമായി ടിക്കറ്റുകള്‍ മാറ്റാന്‍ അവസരം. സംഘര്‍ഷം ആരംഭിച്ച ഫെബ്രുവരി 28 നും മാര്‍ച്ച് 22 നും ഇടയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ഫ്രീയായി യാത്രാ മാറ്റാന്‍ അവസരം ലഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി.
പുതിയ യാത്രാ തീയതി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രയുടെ 14 ദിവസത്തിനുള്ളില്‍ ആണെങ്കില്‍, അധിക ഫീസുകളൊന്നുമില്ലാതെ നിങ്ങള്‍ക്ക് നിങ്ങളുടെ യാത്രാ തീയതി രണ്ടുതവണ മാറ്റാമെന്നും വിമാനക്കമ്പനി അറിയിച്ചു. ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ യാത്ര ചെയ്തില്ലെങ്കില്‍ ഉപയോഗിക്കാത്ത ടിക്കറ്റുകള്‍ക്ക് മുഴുവന്‍ റീഫണ്ടും ലഭിക്കും.
നിലവില്‍ ഇപ്പോള്‍ ഖത്തര്‍ എയര്‍വേയ്സ് ദോഹയിലേക്കും തിരിച്ചുമുള്ള പരിമിതമായ വിമാന സര്‍വീസുകള്‍ മാത്രമേ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളൂ. ഖത്തര്‍ എയര്‍സ്‌പേസ് സുരക്ഷിതമായി തുറക്കുന്നതുവരെ അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ ഉണ്ടാകൂവെന്നും കമ്പനി അറിയിച്ചു. ഇന്ന് കൊച്ചിയിലേക്കും നാളെ കൊച്ചിയില്‍ നിന്ന് തിരിച്ച് ദോഹയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്.
ദോഹയില്‍ നിന്ന് (DOH) ഇന്ന് പുറപ്പെടുന്ന വിമാനങ്ങള്‍:
മാര്‍ച്ച് 10: കെയ്റോ (CAI), ലണ്ടന്‍ ഹീത്രോ (LHR), ജിദ്ദ (JED), മനില (MNL), കൊച്ചി (COK), മസ്‌കറ്റ് (MCT), ഇസ്താംബുള്‍ (IST), മുംബൈ (BOM), ഡല്‍ഹി (DEL), നെയ്റോബി (NBO), ഇസ്ലാമാബാദ് (ISB), മാഡ്രിഡ് (MAD), ഫ്രാങ്ക്ഫര്‍ട്ട് (FRA), കൊളംബോ (CMB), മിലാന്‍ (MXP), മോസ്‌കോ (SVO).
മാര്‍ച്ച് 11: കെയ്റോ (CAI), ടൊറന്റോ (YYZ), ഡാളസ്/ഫോര്‍ട്ട് വര്‍ത്ത് (DFW), ലണ്ടന്‍ ഹീത്രോ (LHR), പാരീസ് (CDG), മാഡ്രിഡ് (MAD), റോം (FCO), ഡല്‍ഹി (DEL), ജിദ്ദ (JED), മസ്‌കറ്റ് (MCT), ഹോങ്കോംഗ് (HKG), സിയോള്‍ (ICN), ബാങ്കോക്ക് (BKK), ക്വാലാലംപൂര്‍ (KUL), മെല്‍ബണ്‍ (MEL).
ദോഹയില്‍ (DOH) എത്തുന്ന വിമാനങ്ങള്‍:
മാര്‍ച്ച് 10: സിയോള്‍ (ICN), മോസ്‌കോ (SVO), ലണ്ടന്‍ ഹീത്രോ (LHR), ഡല്‍ഹി (DEL), മാഡ്രിഡ് (MAD), ഇസ്ലാമാബാദ് (ISB), ബീജിംഗ് (PKX), പെര്‍ത്ത് (PER), നെയ്റോബി (NBO), ഇസ്താംബുള്‍ (IST)
മാര്‍ച്ച് 11: കെയ്റോ (CAI), ലണ്ടന്‍ ഹീത്രോ (LHR), ജിദ്ദ (JED), മനില (MNL), കൊച്ചി (COK), മസ്‌കറ്റ് (MCT), ഇസ്താംബുള്‍ (IST), മുംബൈ (BOM), ഡല്‍ഹി (DEL), നെയ്റോബി (NBO), ഇസ്ലാമാബാദ് (ISB), മാഡ്രിഡ് (MAD), ഫ്രാങ്ക്ഫര്‍ട്ട് (FRA), കൊളംബോ (CMB), മിലാന്‍ (MXP), മോസ്‌കോ (SVO).
മാര്‍ച്ച് 12: കെയ്റോ (CAI), ടൊറന്റോ (YYZ), ഡാളസ്/ഫോര്‍ട്ട് വര്‍ത്ത് (DFW), ലണ്ടന്‍ ഹീത്രോ (LHR), പാരീസ് (CDG), മാഡ്രിഡ് (MAD), റോം (FCO), ഡല്‍ഹി (DEL), ജിദ്ദ (JED), മസ്‌കറ്റ് (MCT), ഹോങ്കോംഗ് (HKG), സിയോള്‍ (ICN), ബാങ്കോക്ക് (BKK), ക്വാലാലംപൂര്‍ (KUL), മെല്‍ബണ്‍ (MEL).
വിമാന സര്‍വീസുകളെയും ബുക്കിംഗുകളെയും കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റ്, ആപ്പ് അല്ലെങ്കില്‍ ട്രാവല്‍ ഏജന്റുമായി ബന്ധപ്പെടേണ്ടതാണെന്നും ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
