ഖത്തറിൽ ഈദിയ എടിഎമ്മുകൾ പ്രവർത്തനമാരംഭിച്ചു

InShot 20260310 175717528

ദോഹ: ഖത്തറിൽ ഈദിയ എടിഎമ്മുകളുടെ പ്രവർത്തനം ആരംഭിച്ചു. ഇന്ന്, മാർച്ച് 10 ചൊവ്വാഴ്ച മുതൽ ഈദിയ എടിഎം സേവനം ലഭ്യമാകുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു. രാജ്യത്തുടനീളമുള്ള ഒമ്പത് നിയുക്ത സ്ഥലങ്ങളിലായി ആകെ 43 ഈദിയ എടിഎമ്മുകൾ പ്രവർത്തിക്കുമെന്നും ക്യുസിബി അറിയിച്ചു.

പ്ലേസ് വെൻഡോം മാൾ (8 എടിഎമ്മുകൾ), മാൾ ഓഫ് ഖത്തർ (4 എടിഎമ്മുകൾ), അൽ വക്ര ഓൾഡ് സൂഖ് (4 എടിഎമ്മുകൾ), ദോഹ ഫെസ്റ്റിവൽ സിറ്റി (7 എടിഎമ്മുകൾ), അൽ ഹസം മാൾ (4 എടിഎമ്മുകൾ), വെസ്റ്റ് വാക്ക് (4 എടിഎമ്മുകൾ), അൽ ഖോർ മാൾ (4 എടിഎമ്മുകൾ), അൽ മീര (മുഐതർ) (4 എടിഎമ്മുകൾ), അൽ മീര (അൽ തുമാമ) (4 എടിഎമ്മുകൾ) എന്നിവിടങ്ങളിൽ എടിഎം മെഷീനുകൾ ലഭ്യമാകും.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like