ദോഹ: ഖത്തറില്‍ അമിതമായി ഹോണ്‍ അടിക്കുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. വാഹനങ്ങളില്‍ നിന്ന് ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും അത് താമസക്കാര്‍ക്ക് അസ്വസ്ഥതയും ആശങ്കയും ഉണ്ടാക്കുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
രാജ്യത്ത് ഉപയോഗിക്കുന്ന കാറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും അനുവദനീയമായ ശബ്ദ നിലവാരം സംബന്ധിച്ച് ഖത്തര്‍ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സൗണ്ട് യൂണിറ്റ് ഡെസിബെല്‍ (dB) ഉപയോഗിച്ചാണ് വാഹന ശബ്ദ നിലവാരം അളക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
വാഹനമോടിക്കുന്നവര്‍ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും വാഹനങ്ങളില്‍ നിന്ന് ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അതിനിടെ ഗതാഗത നിയമലംഘനം നടത്തിയ 39 വാഹനങ്ങള്‍ ഗതാഗത മന്ത്രാലയം പിടിച്ചെടുത്തിരുന്നു. നിയമലംഘനം നടത്തിയ ഡ്രൈവര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
