ഡല്‍ഹി: നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ കൂടുതല്‍ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകള്‍ക്കാണ് മാറ്റം.
മാര്‍ച്ച് 9, 10, 11 തീയതികളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്താനിരുന്ന സിബിഎസ്ഇ പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് മാര്‍ച്ച് 12 മുതലുള്ള പരീക്ഷളുടെ തീരുമാനം പിന്നീട് അറിയിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
