ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കില്ല. ഖത്തര്‍ വ്യോമാതിര്‍ത്തി തുറക്കുന്നതുവരെ യാതൊരുവിധ സര്‍വീസുകളും ഉണ്ടാകില്ലെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ദിവസം ഹമദ് വിമാനത്താവളത്തിന് നേരെയും ആക്രമണം നടന്നിരുന്നു. വിജയകരമായി തടയാന്‍ സാധിച്ചതായും ഖത്തര്‍ അറിയിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
