ദോഹ: ഖത്തറിന് നേരെ വീണ്ടും ഇറാന്‍ ആക്രമണം. ഇന്ന്, മാര്‍ച്ച് 4 ന് പുലര്‍ച്ചെ, ഇറാനില്‍ നിന്നുള്ള 10 ഡ്രോണുകളും 2 ക്രൂയിസ് മിസൈലുകളും രാജ്യത്തെ ആക്രമിച്ചതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഖത്തര്‍ എമിരി വ്യോമ പ്രതിരോധ സേന 6 ഡ്രോണുകളും ഖത്തര്‍ അമീരി വ്യോമസേന 2 ഡ്രോണുകളും 2 ക്രൂയിസ് മിസൈലുകളും വിജയകരമായി തടഞ്ഞു. മറ്റ് 2 ഡ്രോണുകള്‍ ഖത്തര്‍ അമീരി നാവിക സേന വിജയകരമായി തടഞ്ഞതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യവും രാജ്യത്തിന്റെ പരമാധികാരവും സംരക്ഷിക്കുന്നതിന് ബാഹ്യ ഭീഷണിയോട് ശക്തമായി പ്രതികരിക്കുന്നതിന് ഖത്തര്‍ സായുധ സേനയ്ക്ക് പൂര്‍ണ്ണ ശേഷിയും വിഭവങ്ങളും ഉണ്ടെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അതേസമയം രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും സന്ദര്‍ശകരോടും ശാന്തത പാലിക്കാനും സുരക്ഷാ അധികാരികള്‍ പുറപ്പെടുവിക്കുന്ന ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും കിംവദന്തികള്‍ ഒഴിവാക്കാനും ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ പുറത്തുവിടുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കാനും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
