ദോഹ: ഖത്തറില്‍ കാലാവധി കഴിഞ്ഞതും അവസാനിക്കാന്‍ പോകുന്നതുമായ എല്ലാത്തരം വിസകളുടേയും കാലാവധി ഒരു മാസത്തേക്ക് നീട്ടി. നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കാലഹരണപ്പെട്ട എല്ലാത്തരം എന്‍ട്രി പെര്‍മിറ്റിന് ഒരു മാസത്തേക്കുള്ള സമയപരിധി അനുവദിച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ വ്യോമഗതാഗതം അവസാനിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം. വ്യോമാതിര്‍ത്തി അടച്ചതോടെ, ഖത്തര്‍ എയര്‍വേയ്സും മറ്റ് വിമാനക്കമ്പനികളും ദോഹയിലേക്കും പുറത്തേക്കും ഉള്ള പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
കാലാവധി കഴിഞ്ഞതോ അവസാനിക്കുന്നതോ ആയ എല്ലാത്തരം എന്‍ട്രി വിസകളുടെയും കാലാവധി സൗജന്യമായി ഒരു മാസത്തേക്ക് നീട്ടുന്നതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘര്‍ഷം ആരംഭിച്ച ഫെബ്രുവരി 28 ശനിയാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നതായും മന്ത്രാലയം അറിയിച്ചു. എന്നാല്‍ വിസ നീട്ടുന്നതിനായി നേരിട്ട് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ലെന്നും ഒരു അപേക്ഷയും സമര്‍പ്പിക്കേണ്ടെന്നും മന്ത്രാലയം അറിയിച്ചു. അംഗീകൃത ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളില്‍ സ്വയമേവ അപ്‌ഡേറ്റ് ദൃശ്യമാകും. ഇത് സൗജന്യമായിരിക്കും. ഫീസുകള്‍ അടയ്‌ക്കേണ്ടതില്ല.
അതേസമയം ഫെബ്രുവരി 28ന് മുമ്പ് വിസ കാലഹരണപ്പെട്ട എല്ലാ വിഭാഗം എന്‍ട്രി വിസകളിലും ഓവര്‍ സ്‌റ്റേ (അധിക താമസ കാലായളവ്) കാലയളവിനുള്ള നിശ്ചിത പിഴ അടയ്‌ക്കേണ്ടതുണ്ട്. അതിന് ശേഷമുള്ള ദിവസങ്ങളിലെ കാലാവധി നീട്ടലും ഫീസും ഒഴിവാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
