ദോഹ: ഖത്തറില്‍ വൈദ്യുതി സബ്സ്റ്റേഷനുകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് കര്‍ശന നിരോധനമേര്‍പ്പെടുത്തിയതായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (#KAHRAMAA). നിയമവിരുദ്ധമായി വൈദ്യുതി സബ്സ്റ്റേഷനുകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അടിയന്തരവും ഷെഡ്യൂള്‍ ചെയ്തിട്ടുള്ളതുമായ അറ്റകുറ്റപ്പണികള്‍ക്ക് നേരിട്ട് തടസ്സം സൃഷ്ടിക്കുകയും ചെയ്യും. സ്ഥലത്തെ സുരക്ഷയെ ബാധിക്കുകയും തടസ്സങ്ങള്‍ ഉണ്ടാകുമ്പോള്‍ സേവനം പുനഃസ്ഥാപിക്കുന്നതില്‍ കാലതാമസമുണ്ടാക്കുകയും ചെയ്യുമെന്നും കഹ്‌റാമ അറിയിച്ചു.
വൈദ്യുതി ശൃംഖലയുടെ കാര്യക്ഷമതയും തുടര്‍ച്ചയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ ഈ പ്രദേശങ്ങളില്‍ പാര്‍ക്കിംഗ് ഒഴിവാക്കിക്കൊണ്ട് എല്ലാ ഡ്രൈവര്‍മാരും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും കോര്‍പ്പറേഷന്‍ അഭ്യര്‍ത്ഥിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
