ദോഹ: ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി)യുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉത്പാദനം നിര്‍ത്തിയതിന് പിന്നാലെ ചില ഡൗണ്‍സ്ട്രീം ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം നിര്‍ത്തുന്നതായി ഖത്തര്‍ എനര്‍ജി അറിയിച്ചു. ഇന്ന്, മാര്‍ച്ച് 3 ന് സോഷ്യല്‍മീഡിയാ പേജിലൂടെയാണ് ഖത്തര്‍ എനര്‍ജി ഇക്കാര്യം അറിയിച്ചത്.
‘ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും (എല്‍എന്‍ജി) അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉത്പാദനം നിര്‍ത്താനുള്ള ഖത്തര്‍ എനര്‍ജിയുടെ തീരുമാനത്തിന് പുറമേ, യൂറിയ, പോളിമറുകള്‍, മെഥനോള്‍, അലുമിനിയം, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ ചില ഡൗണ്‍സ്ട്രീം ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം ഖത്തര്‍ എനര്‍ജി ഖത്തറില്‍ നിര്‍ത്തുന്നു.’ – ഖത്തര്‍ എനര്‍ജി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
