ദോഹ: നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തറില്‍ സമുദ്രഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
എല്ലാ കപ്പല്‍ ഉടമകളോടും കമ്പനികളോടും വ്യക്തികളോടും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സമുദ്രഗാതഗത സൗകര്യങ്ങള്‍ക്കും ഉയര്‍ന്ന തലത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിനെ തുടര്‍ന്നാണ് നടപടി.
സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട് അധികാരികളുമായി ഏകോപനം തുടരുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
