ദോഹ: കുറഞ്ഞ വരുമാനക്കാരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം അനുവദിക്കുന്ന പദ്ധതിയില്‍ 46 സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും 4,000-ത്തിലധികം സീറ്റുകള്‍ നല്‍കി. രാജ്യത്തുടനീളം വിദ്യാഭ്യാസ തുല്യത വര്‍ദ്ധിപ്പിക്കുന്നതിനും യോഗ്യരായ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
പത്ത് വര്‍ഷത്തിനുള്ളില്‍ സൗജന്യ സീറ്റുകളുടെ ഏകദേശ മൂല്യം 18.6 ബില്യണ്‍ റിയാലില്‍ (QR18,638,023,000) കൂടുതലായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പദ്ധതിയില്‍ പങ്കെടുക്കുന്ന സ്വകാര്യ സ്‌കൂളുകളുടെയും കിന്റര്‍ഗാര്‍ട്ടനുകളുടെയും എണ്ണം കഴിഞ്ഞ ഡിസംബറില്‍ നിന്ന് ജനുവരിയില്‍ 46 ആയി ഇരട്ടിയായതായും അധികൃതര്‍ വ്യക്തമാക്കി. നേരത്തേയുള്ള ഖത്തരി, ബ്രിട്ടീഷ്, ഇന്ത്യന്‍, അമേരിക്കന്‍ പാഠ്യപദ്ധതികള്‍ക്ക് പുറമെ ഇന്റര്‍നാഷണല്‍ ബാക്കലൗറിയേറ്റ്, ഈജിപ്ഷ്യന്‍, പാകിസ്ഥാന്‍, ടുണീഷ്യന്‍, സിറിയന്‍ പാഠ്യപദ്ധതികള്‍ പുതിയതായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
