മസ്‌കത്ത്: കേരളത്തില്‍ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ച് ഒമാന്‍. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം (MAFWR) ഇതുസംബന്ധിച്ചുള്ള തീരുമാനം പുറപ്പെടുവിച്ചു.
കേരളത്തില്‍ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിലാണ് നടപടി. കോഴികളുടെ കയറ്റുമതി, മറ്റ് ഉല്‍പ്പന്നങ്ങള്‍, ഡെറിവേറ്റീവുകള്‍ എന്നിവ നിരോധനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. നിരോധനം പിന്‍വലിക്കുന്നതുവരെ നിയന്ത്രണം നിലനില്‍ക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ടെറസ്ട്രിയല്‍ അനീമല്‍ ഹെല്‍ത്ത് കോഡ് അനുസരിച്ച് സംസ്‌കരിച്ച കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
