ഖത്തറിലെ പ്രമുഖ റസ്റ്റോറന്റില്‍ ഇനി പണം വാങ്ങില്ല; കാര്‍ഡ് പേയ്‌മെന്റ് മാത്രം…കാരണം ഇത്

1q 12

ദോഹ: ഖത്തറിലെ പ്രമുഖ കാറ്ററിംഗ് റെസ്റ്റോറന്റ് കാര്‍ഡ് പേയ്‌മെന്റിലേക്ക് മാറുന്നു. പ്രമുഖ കാറ്ററിംഗ് കമ്പനിയായ പൂരി ആന്‍ഡ് കരക്കിലാണ് പണരഹിത പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നത്. സ്ഥാപനത്തിന്റെ എല്ലാ ശാഖകളിലും കാര്‍ഡിലൂടെ മാത്രമായിരിക്കും താല്‍ക്കാലികമായി പേയ്മെന്റുകള്‍ അനുവദിക്കുകയെന്ന് സ്ഥാപനം അറിയിച്ചു.

കമ്പനിയിലെ ജീവനക്കാര്‍ പണം തട്ടിപ്പ് നടത്തിയതിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം (2025ല്‍) സ്ഥാപനത്തിലെ ചില ജീവനക്കാര്‍ ഉള്‍പ്പെട്ട വലിയ ആന്തരിക മോഷണവും കമ്പനി സ്ഥിരീകരിച്ചു. പണമിടപാടുകളിലൂടെയാണ് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ജീവനക്കാര്‍ നടത്തിയത്. അതിന്റെ ഫലമായി കമ്പനി ഏറ്റവും ഉയര്‍ന്ന സാമ്പത്തിക നഷ്ടത്തിലേക്ക് പോയെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

അതിനാല്‍ കമ്പനിയുടെ ആസ്തികള്‍ സംരക്ഷിക്കുന്നതിനും സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സമഗ്രത ഉറപ്പാക്കുന്നതിനും വേണ്ടി, ക്യാഷ് പേയ്മെന്റുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനും ബാങ്ക് കാര്‍ഡ് പേയ്മെന്റുകള്‍ മാത്രം സ്വീകരിക്കാനും മാനേജ്മെന്റ് തീരുമാനിച്ചു’ – എന്ന് സ്ഥാപനം പ്രസ്താവനയില്‍ പറയുന്നു.

ബാങ്ക് കാര്‍ഡ് പേയ്മെന്റുകളിലേക്കുള്ള നീക്കം ഒരു താല്‍ക്കാലിക നടപടിയാണെന്നും കമ്പനി അതിന്റെ സാമ്പത്തിക മേല്‍നോട്ട സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading